ഐ ഡി ബുക്‌സിന്റെ രണ്ടാമത്തെ പുസ്തകമായ
എ പി സഫാനയുടെ അറിഞ്ഞില്ല ഞാന്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.
കണ്ണൂർ കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ എ.പി.സഫാനയാണ്
അറിഞ്ഞില്ല ഞാൻ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്.
.
കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ ഹാളിൽ ഒരുക്കിയ ചടങ്ങിൽ വച്ച് ബാലസാഹിത്യകാരൻ രാജു കാട്ടുപുനം കവിതാ സമാഹാരം പ്രകാശനം ചെയ്തു.
കുട്ടിക്കാലം മുതലെ എഴുതിയ കവിതകളിൽ നിന്നും തിരഞ്ഞെടുത്തവയാണ്
അറിഞ്ഞില്ല ഞാൻ എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയതെന്നും
സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട അർഹമായ സ്ഥാനവും സ്വാതന്ത്ര്യവുമാണ് കവിതകൾക്ക് വിഷയമാക്കിയതെന്നും സഫാന പറയുന്നു
തൃപ്രങ്ങോട്ടൂർ പഞ്ചായത് പ്രസിഡന്റ് കാട്ടൂർ മഹമൂദ്,
സ്കൂൾ മാനേജർ പി.പി.എ സലാം,
പി.ടി.എ.പ്രസിഡൻറ് പി.മൊയ്തീൻ, പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ പ്രതിനിധിയായ ഗഫൂര്‍ മൂലശേരി, സ്‌കൂളിലെ കരിയര്‍ ക്ലബ് സാരഥി നിസാര്‍ മാസ്റ്റര്‍, മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

