Monday, 31 July 2017

എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍


ഒരു പുസ്തകമെഴുതുക.
അത് പ്രസിദ്ധീകരിക്കുക.
കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു അത്.
ചിലപ്പോള്‍ പത്രത്താളുകളില്‍ കുഞ്ഞെഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഫീച്ചറുകള്‍ വരുമ്പോള്‍ അസൂയയോടെ നോക്കിനില്‍ക്കുമായിരുന്നു. പലപ്പോഴും ഈ അസൂയ ഈര്‍ഷ്യയിലേക്കും ദേഷ്യത്തിലേക്കും നയിക്കുകയും പിന്നെ അര്‍ധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ദൈവത്തോട് വാചകമേള നടത്തുന്നിടം വരെ എത്തുകയും ചെയ്യും.
അത്തരം വാചകമേളകളുടെയും ചിന്തകളുടേയും സമാഹാരമായി വേണമെങ്കില്‍ ഈ പുസ്തകത്തെ വിളിക്കാം. ഈ കുറിപ്പുകളില്‍ അസൂയയുണ്ട്, ദു:ഖങ്ങളുണ്ട്, വേദനകളുണ്ട്, ദുരഭിമാനങ്ങളുണ്ട്, സന്തോഷങ്ങളുമുണ്ട്.
നന്‍മയും തിന്‍മയുമെല്ലാമുണ്ട്.

പലപ്പോഴായി ഒരു ഡയറിക്കുറിപ്പു പോലെ എഴുതിയ ഏതാനും കുറിപ്പുകള്‍.
ഇത് കഥകളോ ഓര്‍മകളോ അല്ല, ഏതാനും തോന്നലുകളുടെ എഴുത്തുരൂപം.
വെറുതെയിരിക്കുമ്പോഴെല്ലാം, ചിന്തകളുടെ വേലിയേറ്റത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു ആര്‍ടിക് ടേണ്‍ ആയി രൂപാന്തരപ്പെട്ടാലെന്ന്. അങ്ങനെയെങ്കില്‍ ഒരു ഇടവേളയ്‌ക്കെങ്കിലും മരിച്ചതു പോലെ പിരിഞ്ഞ് വീണ്ടും അപ്രതീക്ഷിതമായി തിരിച്ചെത്താമല്ലോ, പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തന്നെ. ഒരുപക്ഷേ, അത്തരം ചിന്തകളാകാം ഈ എഴുത്തിനു പ്രേരകം.
ഇഷ്ടപ്പെട്ടവരെക്കുറിച്ചും മനസിലെപ്പോഴൊക്കെയോ കൂടു കൂട്ടിയവരെക്കുറിച്ചും ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാത്ത അവസ്ഥകളെക്കുറിച്ചുമല്ലാം കുറിച്ചിട്ടുണ്ട്. ഒരുപക്ഷേ, എന്നെങ്കിലുമൊരിക്കല്‍ എഴുത്തിനു പൂര്‍ണവിരാമമിടുമ്പോള്‍ ഒരു വിടവാങ്ങല്‍ കുറിപ്പായി, പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ച തോന്നലുകളുടെ സമാഹാരമാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍.
ഇവയൊക്കെയും വായിച്ചും അറിഞ്ഞും എഴുത്തുരീതികളെക്കുറിച്ചു കൃത്യമായി നിരൂപിച്ചും ആമുഖക്കുറിപ്പുകള്‍ നല്‍കിയ പ്രിയപ്പെട്ട ബി ചന്ദ്രമതി, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, എബ്രിഡ് ഷൈന്‍, വി പി റജീന, വിനോദ് മേക്കോത്ത്, രാഹുല്‍ രാജ്, കെ സി ബിപിന്‍, നവീന്‍ ഭാസ്‌ക്കര്‍, എം കുഞ്ഞാപ്പ, അനീസ് കെ എം, ബിപിന്‍ ചന്ദ്രന്‍, മോന്‍സി ജോസഫ് എന്നിവര്‍ക്കും ഒപ്പം ഓരോ തോന്നലുകള്‍ക്കും ഉചിതമായ ചിത്രങ്ങള്‍ വരച്ച എം പി മനീഷിനും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നു,
ഈ എഴുത്ത് സ്വീകരിക്കുക, സ്‌നേഹപൂര്‍വം.

മുഹമ്മദ് ഷഫീഖ്

Sunday, 16 July 2017

ഇന്റലക്ച്വല്‍ ഡിസ്‌കഷന്‍സ്

പുസ്തകങ്ങള്‍..
എഴുത്ത്..
വായന..

ഒരു ഗ്രന്ഥം വായിക്കുക എന്നത് ഒരു യാത്ര ചെയ്യുന്നത് പോലെയാണ്. അതു തന്നെയാണ് വിമാനവും തീവണ്ടിയും രാജപാതയും ചെന്നു ചേരേണ്ടയിടവും യാത്രയുമല്ലാം.
നമ്മള്‍ ആരാണെന്നും എങ്ങനെയാവണമെന്നും എങ്ങനെ ജീവിക്കണമെന്നും മരിക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്നതും അവ തന്നെ.
സ്വര്‍ഗം കണ്ടില്ലെങ്കിലും ഞങ്ങള്‍ ഗ്രന്ഥങ്ങള്‍ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് എന്ന് കുറിച്ച തത്വചിന്തകരും എഴുത്തുകാരും കഴിഞ്ഞു പോയ ഭൂമി.
വായനശേഷിയുള്ള ഒരാള്‍ മരിക്കുന്നതിനു മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുന്നു. ജീവിതകാലത്ത് ഒരു വരിയും വായിക്കാത്ത ഒരാള്‍ ഒരൊറ്റ ജീവിതത്തില്‍ ഒതുങ്ങുകയും എന്നു കുറിച്ച ധിഷണാശാലികള്‍..
അതെ,  ജീവിതം ഒരു പുസ്തകം പോലെയാണ്. ചില അധ്യായങ്ങള്‍ ദുഖപര്യവസായിയാണെങ്കില്‍ മറ്റു ചിലത് സന്തോഷദായകം, പിന്നെയുള്ളത് ആവേശഭരിതം. പക്ഷേ, അടുത്ത അധ്യായത്തിലേക്ക് നിങ്ങള്‍ താളുകള്‍ മറിച്ചുനോക്കിയില്ലെങ്കില്‍ ജീവിതം എന്താണ് നിങ്ങള്‍ക്കായി കരുതിവെച്ചതെന്തെന്ന് മനസിലാവുകയേയില്ല.
ഗ്രന്ഥങ്ങള്‍ ആരുടേയും ജീവിതം മാറ്റിമറിക്കുന്നില്ല. ചിലപ്പോള്‍ പാരഗ്രാഫുകള്‍ മാറ്റിമറിച്ചേക്കാം. വാചകങ്ങള്‍ മാറ്റിമറിച്ചേക്കാം..

ഐ ഡി ബുക്‌സ്.
അഥവാ ഇന്റലക്ച്വല്‍ ഡിസ്‌കഷന്‍സ് നിങ്ങളെ ക്ഷണിക്കുന്നത് വായനയുടെ ലോകത്തേക്കാണ്.
എഴുത്തിന്റെ ലോകത്തിലേക്കാണ്.
ഞങ്ങള്‍ തേടുന്നത് പുതിയ എഴുത്തുകാരെയാണ്.
പുതിയ ചിന്തകളും പുതുവായനകളുമാണ്.
ഒരു വിഖ്യാത എഴുത്തുകാരനാവൂ, ഐ ഡി ബുക്‌സിനൊപ്പം.
ഫിക്ഷന്‍, കഥ, കവിത, ജീവചരിത്രം, ആത്മകഥ, നോണ്‍ഫിക്ഷന്‍, അധ്യാപകവിദ്യാര്‍ഥിരചനകള്‍, അക്കാദമിക് എഴുത്തുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി ഏതുമാവട്ടെ നിങ്ങളുടെ എഴുത്തുകള്‍ക്ക് വെളിച്ചമേകാന്‍ ഐ ഡി ബുക്‌സ് കൂടെയുണ്ട്.
കുറ്റമറ്റ പ്രൂഫിങ്, ആകര്‍ഷകമായ ഡിസൈന്‍, മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെടാത്ത എഡിറ്റിങ് എല്ലാം ഞങ്ങള്‍ സാധ്യമാക്കുന്നു.
ഒപ്പം എഴുത്തുകാരനെ പ്രതിനിധീകരിക്കുന്ന പ്രത്യേക സാഹിത്യസംവാദങ്ങള്‍, ഫെസ്റ്റുകള്‍, പുസ്തക കാംപയിനുകള്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, വീഡിയോ ട്രൈലറുകള്‍, ആകര്‍ഷകമായ റോയല്‍റ്റി പാക്കേജ്  എല്ലാം ഐ ഡി ബുക്‌സ് വഴി ലഭ്യം.

ഗ്രന്ഥങ്ങളാണ് എന്നും എപ്പോഴും ഒരാളുടെ ഏറ്റവും ശാന്തനും സ്ഥിരപ്രഞ്ജനുമായ സുഹൃത്ത്.
ഹാപ്പിനെസ് ഈസ് എ കപ് ഓഫ് ടീ ആന്റ് എ ഗുഡ് ബുക്.
ദെയര്‍ ആര്‍ പെര്‍ഹാപ്‌സ് നോ ഡേയ്‌സ് ഓഫ് അവര്‍ ചൈല്‍ഡ്ഹുഡ് വി ലിവ്ഡ്
സോ ഫുള്ളി ആസ് ദോസ് വി സ്‌പെന്റ്റ്് വിത് എ ഫേവറിറ്റ് ബുക്ക്.
നിങ്ങള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ നിങ്ങളുടെ ബുക് ഷെല്‍ഫില്‍ ഇല്ലെങ്കില്‍ അത് നിങ്ങള്‍ എഴുതുക തന്നെ വേണം.
നിങ്ങളുടെ എഴുത്തിനൊപ്പം ഐ ഡി ബുക്‌സ് കൂട്ടു കൂടും.

Be an intellectual & Be with INTELLECTUAL DISCUSSIONS

ഇഷ്ടപുസ്തകങ്ങള്‍ - ആദര്‍ശ് യു ആര്‍

ഒരു ഡിസൈനറായതിനാല്‍ വായനയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇഷ്ടമുള്ള പുസ്തകങ്ങള്‍ മനസിരുത്തി വായിക്കുന്നതാണ് ശീലം. പല പുസ്തകങ്ങളും കൂട്ടുകാരുടെ ...