ജീവിതത്തിരക്കിനിടയില്‍ വായനയ്ക്കായി അധികമൊന്നും സമയം ചെലവഴിക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം എപ്പോഴുമുണ്ട്. എങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എല്ലാം മനസില്‍ സിനിമയിലെന്ന പോലെ തങ്ങി നില്‍ക്കുകയും വീണ്ടുമാവര്‍ത്തി വായിച്ചുനോക്കാന്‍ പ്രേരിപ്പിക്കാറുമുണ്ട്. എന്റെ മനസില്‍ പെട്ടെന്നെത്തി നില്‍ക്കുന്ന ഇഷ്ടപുസ്തകങ്ങള്‍ ബെന്യാമിന്റെ ആടുജീവിതം, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍, മുഹമ്മദ് ഷഫീഖിന്റെ കടവത്തൂര്‍ കനവുകള്‍ എന്നിവയാണ്.
ഒരു പ്രവാസിയായതിനാല്‍ കൂടിയാണ് ആടുജീവിതം എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. നായകനായ നജീബിനെപ്പോലെ അത്തരം ആടുജീവിതം നയിക്കുന്ന പലരുടെ കഥകളും നേരിട്ടറിയാവുന്നതാണ്.
മതിലുകള്‍ എന്ന ബഷീറിന്റെ നോവല്‍ പോലെ തന്നെ അതിന്റെ ചലച്ചിത്രഭാഷ്യവും ഇഷ്ടമാണ്. ആ നോവലിന്റെ സിനീമാഭാഷ്യം നോവലിനോട് അഭേദ്യമായി കൂറു പുലര്‍ത്തുന്നുണ്ട്.
എന്റെ നാടായ കടവത്തൂരിനെക്കുറിച്ചും അവിടത്തെ പരിചിതരായ കഥാപാത്രങ്ങളെക്കുറിച്ചും കഥാസന്ദര്‍ഭങ്ങളെക്കുറിച്ചും എഴുതപ്പെട്ട നോലല്‍ എന്ന നിലയ്ക്കാണ് കടവത്തൂര്‍ കനവുകള്‍ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.




No comments:
Post a Comment