Monday, 7 August 2017

എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ പുസ്തകപ്രകാശനം



''... ആ അവധിക്കാലത്ത് ഞാന്‍ വായിച്ച ഷെര്‍ലക് ഹോംസ് കഥകളെല്ലാം വളരെ ഉദ്വേഗജനകമായി വീട്ടിലുള്ളവരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കലായിരുന്നു ഹോബി. കഥയുടെ ആവേശഘട്ടത്തില്‍ ജനപ്രിയവാരികകളിലേതു പോലെ ഞാന്‍ 'തുടരും' എന്ന് പറഞ്ഞ് കഥപറച്ചില്‍ നിര്‍ത്തും. അപ്പോള്‍ ചുറ്റുമുള്ള അനുജനടക്കമുള്ള കേള്‍വിക്കൂട്ടം ബാക്കി കൂടി പറയാന്‍ നിര്‍ബന്ധം പിടിക്കും. ഞാന്‍ അനാവശ്യബലം പിടിച്ച് നില്‍ക്കും.
'ബാക്കി കഥ കൂടി പറയ് എന്റെ ഷെര്‍ലക് ഹോംസേ..'
ഒന്നും മനസിലായില്ലെങ്കിലും ഉമ്മ നിര്‍ബന്ധിക്കും.
'ഇഞ്ഞ് ബെല്യ ബാറാക്കാണ്ട് ബാക്കി കൂടി അങ്ങ് പറഞ്ഞ് കൊടുക്ക് ഷെര്‍ലക്ക് ഹോംസേ..'
ഉമ്മാമയും.
ഷെര്‍ലക് ഹോംസ്!
എനിക്ക് ആ പേര് അന്നത്രയും ഇഷ്ടപ്പെട്ടു.
ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് ഗൗരവത്തില്‍ നടന്നടുക്കുന്ന ഞാന്‍ എന്ന ഷെര്‍ലക് ഹോംസ്!
അതിനു ശേഷമാണ് കണ്ണാടിയ്ക്കു മുന്നില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. ഓരോ തവണയും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കിയതിനുശേഷം മുഖം കൊണ്ട് വ്യത്യസ്ത ഗോഷ്ടികള്‍ കാണിച്ചു തുടങ്ങും. എന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പും വലിഞ്ഞുമുറുകിയ കൂര്‍ത്ത മുഖവും എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ക്ക് മിഴിവേകും. ''
എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍.


എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ പുസ്തകപ്രകാശനം മയ്യഴിയുടെ പ്രിയകഥാകാരന്‍ ശ്രീ എം മുകുന്ദന്‍ നിര്‍വഹിച്ചപ്പോള്‍..








NB: പുസ്തകം ആവശ്യമുള്ളവര്‍ 8075901035, 9946815083 എന്നീ നമ്പറുകളിലോ idintellectualdiscussions@gmail.com ലോ ബന്ധപ്പെടുക. വിലാസമറിയിക്കുക.

No comments:

Post a Comment

ഇഷ്ടപുസ്തകങ്ങള്‍ - ആദര്‍ശ് യു ആര്‍

ഒരു ഡിസൈനറായതിനാല്‍ വായനയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇഷ്ടമുള്ള പുസ്തകങ്ങള്‍ മനസിരുത്തി വായിക്കുന്നതാണ് ശീലം. പല പുസ്തകങ്ങളും കൂട്ടുകാരുടെ ...