നോവലുകളാണ് കൂടുതലായും വായിക്കാറുള്ളത്. അവ ഒരേ സമയം എന്റര്‍ടെയിനറും മഹത്തായ ജീവിതപാഠങ്ങള്‍ അനുഭവിപ്പിക്കുന്നതുമാണ്. ഈയൊരര്‍ഥത്തില്‍ നോക്കുമ്പോള്‍ സിനിമകള്‍ എന്റെ രണ്ടാമത്തെ പ്രണയിനിയും. ക്ലാസിക് സിനിമകളായ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ഗോള്‍ഡ് റഷ്, ബൈസിക്കിള്‍ തീവ്‌സ്, സിറ്റിസന്‍ കേന്‍ എന്നിവയുടെ കടുത്ത ആരാധകനായി ഞാന്‍ മാറിയതും ഇത് കൊണ്ട് തന്നെ.
ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളും മറ്റും രൂപപ്പെടാന്‍ ഇവയൊക്കെയും സഹായിക്കുന്നു. ഒരു പുസ്തകം വായിക്കാനെടുക്കുമ്പോഴും ഞാന്‍ സ്വീകരിക്കുന്ന നയം ഇതാണ്. ആസ്വാദനത്തിനു പുറമേ അവയില്‍ നിന്ന് എനിക്ക് എന്തെങ്കിലും ജീവിതപാഠം ലഭിച്ചിരിക്കണം.
സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കുറ്റാന്വേഷകനോവലുകളുടേയും മറ്റു ത്രില്ലറുകളുടേയും ആരാധകനായിരുന്നു. എന്നാല്‍ പിന്നീട് വായന സെലക്ടീവായി.
മുരസ്‌കി ഷികുബിന്റെ ഗെഞ്ചിയുടെ കഥ, ചാള്‍സ് ഡിക്കന്‍സിന്റെ ദി ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ്, മാര്‍ഗരറ്റ് മിച്ചലിന്റെ ഗോണ്‍ വിത് ദ വിന്‍ഡ് എന്നിവയാണ് എന്റെ ഇഷ്ടപുസ്തകങ്ങള്‍. ഗെഞ്ചി വായിച്ചതിനു ശേഷം അതിലെ രാജകുമാരനെപ്പോലെ ഞാന്‍ എന്നെത്തന്നെ സങ്കല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് വായിക്കുന്നതിനു മുമ്പ് തന്നെ ലോകത്തിലെ ആദ്യനോവലായിരുന്നു അതെന്നറിയാമായിരുന്നു. ഒരു ക്ലാസിക് എന്നതിനേക്കാള്‍ ഇഴഞ്ഞുനീങ്ങലുകളില്ലാത്ത അവസാനം വരെ ഇരുത്തി വായിപ്പിച്ച പുസ്തകമായിരുന്നു അത്.
മറ്റു രണ്ട് പുസ്തകങ്ങളിലേയും വിപ്ലവകാരികളായ നായകരെ എനിക്ക് എളുപ്പം മനസിലാക്കാന്‍ പറ്റുന്നവരായിരുന്നു. ഒരു സ്വപ്‌നലോകത്ത് അല്‍പനേരമെങ്കിലും കഴിയാനും ചുറ്റിത്തിരിയാനും എന്നെ സഹായിച്ചവയാണ് ഈ മൂന്ന് നോവലുകളും എന്നത് തന്നെ എന്റെ തിരഞ്ഞെടുപ്പില്‍ ഇവ പ്രഥമഗണരീയതായതിനു കാരണവും.




No comments:
Post a Comment