ആത്മകഥകളും ജീവചരിത്രങ്ങളുമാണ് വായിക്കാന്‍ കൂടുതലും ഇഷ്ടം. അവയില്‍ നിന്നും കൃത്യമായ ജീവിതപാഠങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നു. സിനിമകളും അതുപോലെ. ഫോറസ്റ്റ് ഗംപ്, സ്വാഷംപ് റിഡംമപ്ഷന്‍, സൈലന്‍സ് ഓഫ് ദി ലാംപ്‌സ്, ഗോഡ് ഫാദര്‍ തുടങ്ങി ഒരു വ്യക്തിയുടെ ആത്മകഥാംശം കൂടുതലും നിറഞ്ഞ സിനിമകളുടെ ആരാധകനാണ് ഞാന്‍. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഞാന്‍ പരിഗണിക്കാറുള്ളത് ഇത്തരം യഥാര്‍ഥസംഭവങ്ങളും ജീവിതവും അവയില്‍ എത്രത്തോളം നിറഞ്ഞു നില്‍ക്കുന്നു എന്ന് തന്നെ. സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ പക്ഷേ, എന്റെ വായന എല്ലാ തരം പുസ്തകങ്ങളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു. പിന്നീട് ജീവിതവും വളര്‍ന്നപ്പോള്‍ അത് സെലക്ടീവായി.
ബെന്‍യാമീന്റെ ആടുജീവിതം, തസ്‌ക്കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ, ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫ് എന്നിവയാണ് ഇഷ്ടപ്പെട്ട മൂന്ന് പുസ്തകങ്ങള്‍.
ഇവയില്‍ ആടുജീവിതം വായിച്ചത് ഒറ്റയിരുപ്പിലാണ്. വായിക്കുന്നതിനു മുമ്പേ അത് ഒരാളുടെ യഥാര്‍ഥജീവിതകഥയാണെന്നറിയാമായിരുന്നു. മറ്റുള്ളവരുടെ ജീവിതം അറിയാന്‍ എനിക്കിഷ്ടമാണ്.
ഇതിനൊപ്പം തസ്‌ക്കരനായാലും മെയിംന്‍ കാംഫ് ആയാലും ഓരോരുത്തരുടേയും യഥാര്‍ഥ ജീവിതകഥയാണ്. ഇവയൊക്കെ വായിച്ചപ്പോഴാണ് ഇങ്ങനെയും ജീവിതമുണ്ടെന്ന് അത്ഭുതത്തോടെ അറിയുന്നത്. ഇവ മൂന്നും നല്‍കിയ വായനാനുഭവം ഇന്നും മനസിലുണ്ട്.




No comments:
Post a Comment